അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ രണ്ട് എംഎൽഎമാരുടെ വോട്ട് അസാധുവാക്കിയ നടപടിയിൽ തെരഞ്ഞെടുപ്പു കമ്മീഷനും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനും ഹൈക്കോടതി നോട്ടീസ്. കോണ്‍ഗ്രസിന്റെ അഹമ്മദ് പട്ടേലിനോടു പരാജയപ്പെട്ട ബൽവന്ത് സിംഗ് രാജ്പുതിന്റെ ഹർജിയിലാണ് നടപടി. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർക്കും നോട്ടീസ് അയയ്ക്കാൻ കോടതി നിർദേശിച്ചു. സെപ്റ്റംബർ 21നു മുന്‍പ് നോട്ടീസിന് മറുപടി നൽകണം.വോട്ടുകളുടെ സാധുത പരിഗണിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്ലെന്ന് ബൽവന്ത് സിംഗ് ഹർജിയിൽ പറയുന്നു.