ശ്രീനഗര്‍: ജമ്മു-കാഷ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ സുരക്ഷാസേന പിടികൂടി. വാഹനപരിശോധനയ്ക്കിടെയാണ് ഷഹീദ് അഹമ്മദ് വാനിയെന്ന ഭീകരൻ പിടിയിലായത്.
ഭീകരരുടെ നീക്കത്തെപ്പറ്റി സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് സിആര്‍പിഎഫ് ഉള്‍പ്പെടെ സംയുക്ത സുരക്ഷാസേനകൾ പരിശോധന ശക്തമാക്കിയത്. ഇയാളില്‍നിന്നു തോക്കും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിനുശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.