ന്യൂഡൽഹി: കൽക്കരിപ്പാടം അഴിമതിക്കേസിലെ അന്വേഷണം സിബിഐ പൂർത്തിയാക്കാത്തതിൽ സുപ്രീംകോടതി അതൃപ്തി അറിയിച്ചു. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അവഗണിക്കുകയാ യി രുന്നു വെന്ന് ജസ്റ്റീസ് മഥൻ ബി. ലോകൂർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
കേസ് അന്വേഷണം വൈകുന്നതു സംബന്ധിച്ച് ഒരു തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റീസ് കുര്യൻ ജോസഫ്, എ.കെ. സിക്രി എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു. ഒരു ഉദ്യോഗസ്ഥന് ജമ്മു കാഷ്മീർ പോലീസിൽ ഡിജിപി തസ്തികയിൽ ചേരുന്നതിനായി വിടുതൽ നല്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് പരാമർശം.