പാരീസ്: ഫ്രാൻസിലെ മാഴ്സയിൽസ് നഗരത്തിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് വാൻ ഓടിച്ചുകയറ്റി ഒരാളെ കൊലപ്പെടുത്തിയ അക്രമിയെ പോലീസ് അറസ്റ്റു ചെയ്തു. ഇവിടത്തന്നെയുള്ള മറ്റൊരു ബസ് സ്റ്റോപ്പിലും ഇയാൾ ആക്രമണം നടത്തി. ഒരാൾക്കു പരിക്കേറ്റു.
അക്രമിയുടെ പക്കൽ മനോരോഗ വിദഗ്ധന്റെ കുറിപ്പു കാണപ്പെട്ടെന്നും ഇതു ഭീകരാക്രമണമായി കാണുന്നില്ലെന്നും പോലീസ് പറഞ്ഞു. സ്പെയിനിലെ ബാഴ്സലോണ നഗരത്തിൽ വാൻ ഓടിച്ചുകയറ്റി ഭീകരൻ 13 പേരെ കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്നു യൂറോപ്യൻ രാജ്യങ്ങൾ ഏറെ ജാഗ്രതയിലായിരുന്നു.