ലോകകപ്പ് ഇന്ത്യാ ഗേറ്റില്‍
12:08 AM Aug 22, 2017 | Deepika.com
ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പ് ട്രോഫി ഇന്ത്യാ ഗേറ്റില്‍ പ്രദര്‍ശനത്തിനെത്തി. ആയിരക്കണക്കിനാളുകള്‍ ട്രോഫി കാണാനെത്തി. ശനിയാഴ്ച മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ തുടങ്ങിയ പ്രയാണത്തിന്റെ ഭാഗമായാണ് ട്രോഫി ഇന്ത്യാ ഗേറ്റിലും എത്തിയത്. ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയും പ്രാദേശിക സംഘാടകരും ചടങ്ങിനെത്തിയിരുന്നു. രണ്ടു ലക്ഷം ജനങ്ങള്‍ക്കാണ് ട്രോഫി കാണാനുള്ള അവസരം ലഭിച്ചത്. ഓഗസ്റ്റ് 26നും 27നും ട്രോഫി ഗോഹട്ടിയില്‍ പ്രദര്‍ശനത്തിനെത്തും. ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന ആറു വേദികളിലും ട്രോഫി എത്തും.