എലിസബത്ത് സൂസന് മൂന്നു സ്വർണം
12:08 AM Aug 22, 2017 | Deepika.com
കൊച്ചി: ലോക പോലീസ് കായിക മേളയില്‍ കേരള പോലീസിന്റെ അഭിമാനമായി ഷൂട്ടിംഗ് താരം എലിസബത് സൂസന് കോശി. ലോസ് ആഞ്ചലസില്‍ നടന്ന കായികമേളയില്‍ രണ്ട് വ്യക്തിഗത സ്വര്‍ണമടക്കം നാല് മെഡലുകള്‍ ഇന്ത്യക്കായി എലിസബത്ത് നേടി. അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താരം. കേരള പോലീസില്‍ ജോലിയില്‍ പ്രവേശിച്ചതിന് ശേഷം എലിസബത്ത് സൂസന്‍കോശി തോക്കെടുത്ത ആദ്യ അന്താരാഷ്ട്രമത്സരമായിരുന്നു ഇവിടെ നടന്നത്. മേളയില്‍ അമേരിക്കയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. 61 മെഡലുകളാണ് ഷൂട്ടിംഗ് താരങ്ങള്‍ വാരിയത്. അമ്പത് മീറ്റര്‍ ത്രീ പൊസിഷന്‍, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സ് എന്നിവയില്‍ വ്യക്തിഗത സ്വണവും ടീമിനത്തിലെ സ്വർണവും വെങ്കലവും അടക്കം നാലു മെഡലുകള്‍ എലിസബത്ത് നേടി.