ന്യൂഡൽഹി: കേന്ദ്രമന്ത്രിമാർ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കുന്നതും പൊതുസ്ഥാപനങ്ങളിൽനിന്നു സൗജന്യം കൈപ്പറ്റുന്നതും ഒഴിവാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം ചേർന്ന കാബിനറ്റ് യോഗത്തിനു പിന്നാലെയാണ് ആഡംബരം ഒഴിവാക്കണമെന്നു മോദി മന്ത്രിമാർക്കു കർശന നിർദേശം നൽകിയത്.
യോഗം കഴിഞ്ഞു പുറത്തേക്കിറങ്ങിയ മന്ത്രിമാരെ തിരികെ വിളിച്ചാണു പ്രധാനമന്ത്രി ആഡംബര ജീവിതത്തിനെതിരേ സംസാരിച്ചത്. സർക്കാർ സൗകര്യങ്ങൾ ലഭ്യമായിരിക്കുന്പോൾ എന്തിനാണ് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കുന്നത് എന്നായിരുന്നു മോദിയുടെ ചോദ്യം.
ഓരോ മന്ത്രിയുടെയും വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ കാറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മന്ത്രിമാർ ഉപയോഗിക്കരുതെന്നും മോദി പറഞ്ഞു.