അഹമ്മദാബാദ്: പുതിയ രാഷ്ട്രീയ പാർട്ടിയോ മൂന്നാം മുന്നണിയോ രൂപവത്കരിക്കാൻ താനില്ലെന്നു കോൺഗ്രസിൽനിന്നു രാജിവച്ച മുതിർന്ന നേതാവ് ശങ്കർ സിംഗ് വഗേല. ബിജെപിയിലേക്കില്ലെന്ന് വഗേല നേരത്തെതന്നെ വ്യക്തമാക്കിയിരുന്നതാണ്. അതേസമയം, ബിജെപി നേതാക്കൾക്കൊപ്പമാണ് വഗേല എംഎൽഎസ്ഥാനം രാജിവയ്ക്കാനെത്തിയത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്കാണു വഗേല വോട്ട് ചെയ്തത്.