കൊച്ചി : ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിലേക്ക് കൊച്ചിയിലെ വിദ്യാര്‍ഥി സമൂഹം ഉണരുന്നു. ലോകകപ്പിന് മുന്നോടിയായി വിദ്യാര്‍ഥികളില്‍ ഫുട്ബോള്‍ ആവേശം വര്‍ധിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന മിഷന് ഇലവന് മില്യണ്‍ പരിപാടിക്ക് എറണാകുളം കിഴക്കമ്പലത്ത് തുടക്കം.
കിഴക്കമ്പലം സെന്റ് ജോസഫ്സ് ഹയര്‍ സെക്കൻഡറി സ്്കൂളിലെ 1200 ഓളം വിദ്യാര്‍ഥികളാണ് ശനിയാഴ്ച കൊച്ചിയിലെ ആദ്യ മിഷന് ഇലവന് മില്യണിന്റെ ഭാഗമാകാന്‍ കൈകോര്‍ത്തത്. സ്കൂള്‍ മൈതാനത്ത് കുട്ടി ഫുട്ബോള്‍ താരങ്ങളുടെ സ്ക്കില്‍ പെര്‍ഫോമന്‍സ് , നാസിക്ഡോല് മ്യൂസിക് , അതിഥികളുടെ പെനാല്‍ട്ടി ഷൂട്ടൗട്ട് , ഇന്ത്യയുടെ ഭൂപടം തീര്‍ക്കല്‍ തുടങ്ങിയ പരിപാടികള്‍ അരങ്ങേറി. മിഷന് ഇലവന് മില്യണ്‍ ബാനറും ഉയര്‍ത്തി. സ്്കൂള്‍ മാനേജര്‍ ഫാ.അലക്സ് കാട്ടേഴത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഐഎസ്എല്‍ ഫുട്ബോള്‍ കമന്റേറ്ററും ഫിഫ ലോകകപ്പ് കൊച്ചി മീഡിയ ഓഫീസറുമായ ഷൈജു ദാമോദരന്‍ അണ്ടര്‍-17 ലോകകപ്പിനെക്കുറിച്ച് വിവരണം നല്കി.
ആവേശമായി വിദ്യാര്‍ഥികളുടെ മിഷന് ഇലവന് മില്യണ്‍
11:06 PM Aug 20, 2017 | Deepika.com