ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ആഴ്സണലിനു പരാജയം. സ്റ്റോക് സിറ്റി ഏകപക്ഷീയമായ ഒരു ഗോളിനാണ് ആഴ്സണലിനെ പരാജയപ്പെടുത്തിയത്. ഈ സീസണില്‍ ടീമിനൊപ്പം ചേര്‍ന്ന ജെസെ റോഡ്രിഗസാണ് സ്റ്റോക്കിന്റെ വിജയഗോള്‍ നേടിയത്.
സ്പാനിഷ് താരവും കഴിഞ്ഞ സിസീണില് പാരീ സാന്‍ ഷര്മെയ്നു വേണ്ടി കളിക്കുകയും ചെയ്ത താരമാണ് ജെസെ. 47-ാം മിനിറ്റിലായിരുന്നു ആഴ്സണലിന്റെ നെഞ്ചകം പിളര്‍ന്ന ഗോള്‍ പിറന്നത്. ആദ്യമത്സരത്തില്‍ ആഴ്സണല്‍ ലെസ്റ്റര്‍ സിറ്റിയെ 4-3നു പരാജയപ്പെടുത്തിയിരുന്നു. ലീഗില്‍ ആറു പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് മുന്നില്‍.
ജെസെ ഗോളില്‍ ആഴ്സണലിന് തോല്‍വി
11:06 PM Aug 20, 2017 | Deepika.com