അരോണിയനു കിരീടം
11:06 PM Aug 20, 2017 | Deepika.com
സെന്റ് ലൂയിസ്: ഗ്രാന്‍ഡ് ചെസ് ടൂറിന്റെ ഭാഗമായി സെന്റ് ലൂയിസില്‍ നടന്ന റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചെസില്‍ അര്‍മീനിയന്‍ താരം ലെവോണ്‍ അരോണിയന് കിരീടം. മുന്‍ ലോക ചാമ്പ്യന്മാരായ ഗാരി കാസ്പറോവും വിശ്വനാഥന് ആനന്ദും ഉള്‍പ്പടെ പത്തു സൂപ്പര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍മാര്‍ പരസ്പരം റാപ്പിഡില്‍ ഓരോ ഗെയിമും ബ്ലിറ്റ്സില്‍ രണ്ടു ഗെയിം വീതവും കളിച്ചാണ് വിജയിയെ നിശ്ചയിച്ചത്. കാസ്പറോവ് ആനന്ദുമായി കളിച്ച മൂന്നു ഗെയിമും സമനിലയിലവസാനിച്ചു.