വാഷിംഗ്ടൺ ഡിസി: യുഎസിൽ 1960കളിൽ പൗരാവകാശ സമരങ്ങൾക്കു നേതൃത്വം നൽകിയ ഹാസ്യതാരം ഡിക് ഗ്രിഗറി(84) ശനിയാഴ്ച അന്തരിച്ചു. 1960കളിലും 1970കളിലുമുള്ള മിക്ക ടിവി ടോക് ഷോകളിലും ഗ്രിഗറിക്കു റോളുണ്ടായിരുന്നു . 1961ൽ ഷിക്കാഗോയിലെ പ്ലേബോയി ക്ലബിലെ പ്രകടനമാണ് ഗ്രിഗറിയുടെ കരിയറിൽ വഴിത്തിരിവായത്. സെന്റ് ലൂയിസിൽ ജനിച്ച കറുത്തവംശജനായ ഗ്രിഗറി വെള്ളക്കാരായ ഓഡിയൻസിനും പ്രിയംകരനായി മാറി.