+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജപ്പാൻ മുക്കിയ യുഎസ് യുദ്ധക്കപ്പലിന്‍റെ അവശിഷ്ടം കണ്ടെത്തി

വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ര​​ണ്ടാം ലോ​​ക മ​​ഹാ​​യു​​ദ്ധ​​ത്തി​​ന്‍റെ അ​​ന്ത്യ​​ഘ​​ട്ട​​ത്തി​​ൽ ജ​​പ്പാ​​ന്‍ ടോ​​ർ​​പ്പി​​ഡോ പ്ര​​യോ​​ഗി​​ച്ചു മു​​ക്കി​​യ യു​​എ​​സ്എ​​സ് ഇ​​ന്ത്യാ​​നാ​​പ്പൊ​​ളീ​​സ് എ​​ന്
ജപ്പാൻ മുക്കിയ യുഎസ് യുദ്ധക്കപ്പലിന്‍റെ അവശിഷ്ടം കണ്ടെത്തി
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ര​​ണ്ടാം ലോ​​ക മ​​ഹാ​​യു​​ദ്ധ​​ത്തി​​ന്‍റെ അ​​ന്ത്യ​​ഘ​​ട്ട​​ത്തി​​ൽ ജ​​പ്പാ​​ന്‍ ടോ​​ർ​​പ്പി​​ഡോ പ്ര​​യോ​​ഗി​​ച്ചു മു​​ക്കി​​യ യു​​എ​​സ്എ​​സ് ഇ​​ന്ത്യാ​​നാ​​പ്പൊ​​ളീ​​സ് എ​​ന്ന യു​​ദ്ധ​​ക്ക​​പ്പ​​ലി​​ന്‍റെ അ​​വ​​ശി​​ഷ്ടം പ​​സ​​ഫി​​ക് സ​​മു​​ദ്ര​​ത്തി​​ൽ അ​​ഞ്ച​​ര കി​​ലോ​​മീ​​റ്റ​​ർ താ​​ഴ്ച​​യി​​ൽ കി​​ട​​ക്കു​​ന്ന​​തു ക​​ണ്ടെ​​ത്തി.

അ​​ണു​​ബോം​​ബി​​ന്‍റെ ചി​​ല ഘ​​ട​​ക​​ങ്ങ​​ൾ എ​​ത്തി​​ച്ച​​ശേ​​ഷ​​മു​​ള്ള മ​​ട​​ക്ക​​യാ​​ത്ര​​യി​​ലാ​​യി രുന്നു കപ്പൽ. 1945 ജൂ​​ലൈ 30നാണ് ജ​​പ്പാ​​ന്‍റെ മു​​ങ്ങി​​ക്ക​​പ്പ​​ൽ ടോ​​ർ​​പി​​ഡോ പ്ര​​യോ​​ഗി​​ച്ച​​ത്. 12 മി​​നി​​റ്റി​​ന​​കം ക​​പ്പ​​ൽ മു​​ങ്ങി.1196 ജീ​​വ​​ന​​ക്കാ​​രി​​ൽ 316 പേ​​രെ ര​​ക്ഷ​​പ്പെ​​ടു​​ത്തി.

മൈ​​ക്രോ​​സോ​​ഫ്റ്റ് സ​​ഹ​​സ്ഥാ​​പ​​ക​​ൻ പോ​​ൾ അ​​ല്ല​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് 1500 ച​​തു​​ര​​ശ്ര കി​​ലോ​​മീ​​റ്റ​​ർ കടലിൽ തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി ക​​പ്പ​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.