വാഷിംഗ്ടൺ: വൈറ്റ്ഹൗസിൽനിന്നു പുറത്താക്കപ്പെട്ട സ്റ്റീവ് ബാനൻ തന്റെ പഴയ തട്ടകമായ ബ്രെയ്റ്റ്ബർട് ന്യൂസിൽ തിരിച്ചെത്തി. തീവ്രദേശീയനിലപാടുകൾക്കു കുപ്രസിദ്ധമായ വാർത്താ വെബ്സൈറ്റാണ് ബ്രെയ്റ്റ്ബർട് ന്യൂസ്. ട്രംപിന്റെ ടീമിൽ ചേരുന്നതിനുമുന്പ് വെബ്സൈറ്റിനെ നയിച്ചിരുന്നതു ബാനനായിരുന്നു. എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തു തിരിച്ചെത്തിയ ബാനൻ ശനിയാഴ്ച എഡിറ്റോറിയൽ യോഗത്തിൽ അധ്യക്ഷതവഹിച്ചു. റിപ്പബ്ലിക്കൻ പാർട്ടിക്കാർ ഇനി ട്രംപിനെ നിയന്ത്രിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വയം പദവി ഒഴിയുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.