ഹെൽസിങ്കി: ഫിൻലൻഡിലെ ടുർക്കു നഗരത്തിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ കത്തിയാക്രമണം ഭീകരപ്രവൃത്തിയെന്നു പോലീസ്. പതിനെട്ട് വയസുള്ള മൊറോക്കോ പൗരനാണ് പ്രതി. വെടിവച്ചുവീഴ്ത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു അപാർട്ട്മെന്റ് റെയ്ഡ് ചെയ്ത പോലീസ് അഞ്ചുപേരെക്കൂടി അറസ്റ്റ് ചെയ്തു.