ട്രോഫി പര്യടനം തുടങ്ങി

11:57 PM Aug 19, 2017 | Deepika.com
ന്യൂ​ഡ​ല്‍ഹി: ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ട്രോ​ഫി ഇ​ന്ത്യ​ന്‍ മ​ണ്ണി​ലെ​ത്തി. ന്യൂ​ഡ​ല്‍ഹി​യി​ലെ മേ​ജ​ര്‍ ധ്യാ​ന്‍ച​ന്ദ് നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ക​പ്പ് എ​ത്തി​യ​ത്. ക​പ്പി​ന്‍റെ രാ​ജ്യ​പ​ര്യ​ട​നം ആ​രം​ഭി​ച്ചു. മ​ത്സ​രം ന​ട​ക്കു​ന്ന ആ​റു വേ​ദി​ക​ളി​ലും ക​പ്പ് എ​ത്തി​ച്ചേ​രും.

അ​പൂ​ര്‍വ്വ നി​മി​ഷ​ത്തി​ന് സാ​ക്ഷി​ക​ളാ​കാ​ന്‍ ഏ​ഴാ​യി​ര​ത്തി​ലേ​റെ കു​ട്ടി​ക​ളാ​ണ് സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ണി​നി​ര​ന്ന​ത്. ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്താ​റു​ള്ള മി​ഷ​ന്‍ ഇ​ല​വ​ന്‍ മി​ല്യ​ണ്‍ ഫെ​സ്റ്റി​വ​ല്‍ ഒ​രു പ​ര​മ്പ​രാ​ഗ​ത ച​ട​ങ്ങാ​ണ്. ആ​രാ​ധ​ക​ര്‍ക്ക് ട്രോ​ഫി അ​ടു​ത്തു കാ​ണാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ് ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത സെ​ന്‍റ് മാ​ര്‍ക്ക് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി ന​വ്ദീ​പ് സിം​ഗ് ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​നൊ​പ്പം ഫോ​ട്ടോ​യ്ക്കു നി​ന്ന ആ​ദ്യ ഇ​ന്ത്യാ​ക്കാ​ര​ന്‍ എ​ന്ന പ​ദ​വി​യ്ക്ക​ര്‍ഹ​നാ​യി.

അ​മ്പ​തു ദി​വ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ ലോ​കം ത്ര​സി​ക്കു​ന്ന നി​മി​ഷ​ങ്ങ​ള്‍ക്ക് ഇ​ന്ത്യ വേ​ദി​യാ​വു​ക​യാ​ണ്. ഓ​രോ ആ​രാ​ധ​ക​നും ഇ​ത് വി​ശേ​ഷ​കാ​ലം ത​ന്നെ​യാ​യി​രി​ക്കും. ക​പ്പി​ന്‍റെ രാ​ജ്യ പ​ര്യ​ട​ന​ത്തോ​ടെ ആ​രാ​ധ​ക​രു​ടെ എ​ണ്ണം കൂ​ടു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സ്‌​പോ​ര്‍ട്‌​സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ഡ​യ​റ​ക്ട​ര്‍ ഇ​ഞ്ച​ട്ടി ശ്രീ​നി​വാ​സ് പ​റ​ഞ്ഞു.

മി​ഷ​ന്‍ ഇ​ല​വ​ന്‍ മി​ല്യ​ണ്‍ ഒ​രു മി​ക​ച്ച തു​ട​ക്ക​മാ​ണെ​ന്നും രാ​ജ്യ​ത്തെ പു​തു​ത​ല​മു​റ​യ്ക്ക് ഫു​ട്‌​ബോ​ള്‍ ആ​ഭി​മു​ഖ്യം വ​ള​ര്‍ത്താ​ന്‍ സ​ഹാ​യ​ക​മാ​കു​മെ​ന്നും നൈ​ജീ​രി​യ​ന്‍ മു​ന്‍ താ​ര​വും അ​ഡി​ഡാ​സ് ടെ​ക്‌​നി​ക്ക​ല്‍ ഡ​യ​റ​ക്ട​റു​മാ​യ അ​ഫോ​ലാ​ബി റാ​യ്ബു പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ ഫി​ഫ അ​ണ്ട​ര്‍ 17 ടൂ​ര്‍ണ​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഹാ​വി​യ​ര്‍ സെ​പ്പി, പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ജോ​യ് ഭ​ട്ടാ​ചാ​ര്യ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ക​പ്പ് ഇ​ന്ന് ഇ​ന്ത്യാ​ഗേ​റ്റി​ല്‍ ആ​രാ​ധ​ക​ര്‍ക്കാ​യി പ്ര​ദ​ര്‍ശി​പ്പി​ക്കും.