മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നു ര​ണ്ടാം ജ​യം

11:57 PM Aug 19, 2017 | Deepika.com
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മൗ​റീ​ഞ്ഞോ​യു​ടെ കു​ട്ടി​ക​ള്‍ ഇ​ത്ത​വ​ണ ക​രു​തി​ത്ത​ന്നെ. ആ​ദ്യ​മ​ത്സ​ര​ത്തി​ലെ വി​ജ​യ​ത്തി​ന്‍റെ ആ​ല​സ്യം പി​ടി​കൂ​ടാ​ത്ത മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ര​ണ്ടാം മ​ത്സ​ര​ത്തി​ലും വി​ജ​യി​ച്ചു. സ്വാ​ന്‍സീ സിറ്റി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ നാ​ലു ഗോ​ളു​ക​ള്‍ക്ക് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് പ​രാ​ജ​യ​പ്പെ​ടു​ത്തി. എ​റി​ക് ബെ​യ്‌​ലി (45), റൊ​മേ​ലു ലു​ക്കാ​ക്കു (80), പോ​ള്‍ പോ​ഗ്ബ (82), ആന്‍റണി മാ​ര്‍ഷ​ല്‍ (84) എ​ന്നി​വ​രാ​ണ് മാ​ഞ്ച​സ്റ്റ​റി​നാ​യി ഗോ​ള്‍ നേ​ടി​യ​വ​ര്‍. ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ വെ​സ്റ്റ്ഹാ​മി​നെ​യും ഏ​ക​പ​ക്ഷീ​യ​മാ​യ നാ​ലു ഗോ​ളു​ക​ള്‍ക്കാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ തോൽപ്പി​ച്ച​ത്. 1907-08 സീ​സ​ണി​ലാ​ണ് ഇ​തി​നു മു​മ്പ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും 4-0നു ​വി​ജ​യി​ച്ച​ത്.

മറ്റൊരു മത്സരത്തിൽ ലിവർപൂ ൾ ഏകപക്ഷീയമായ ഒരു ഗോളിന് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചു. മറ്റു മത്സരങ്ങളിൽ ലെസ്റ്റർ സിറ്റി, ബ്രൈറ്റണെയും സതാംപ്ടൺ വെസ്റ്റ്ഹാമി നെയും വാറ്റ്ഫഡ് ബോണി മൗത്തിനെയും പരാജയപ്പെ ടുത്തി.