ന്യൂഡൽഹി : കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തി. അഹമ്മദ് പട്ടേലിന്റെ ഡൽഹിയിലെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.
ഗുജറാത്തിൽ നിന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തി അഭിമാനാർഹമായ വിജയം നേടിയതിന് അഹമ്മദ് പട്ടേലിനെ കെപിസിസിയുടെ അഭിനന്ദനങ്ങൾ എം.എം ഹസൻ അറിയിച്ചു. അഹമ്മദ് പട്ടേലിനെ ഹസൻ കേരളത്തിലേക്കു ക്ഷണിക്കുകയും ചെയ്തു.