അഗർത്തല: ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിനു വധഭീഷണി. മണിക് സർക്കാരിനെ വധിക്കുന്നവർക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്കുമെന്ന് വേൾഡ് ആന്റി കമ്മ്യുണിസ്റ്റ് കൗൺസിലിന്റെ പേരിലുള്ള അറിയിപ്പ് റിയ റോയി എന്നയാളാണു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.