ലക്നോ: ഉത്തർപ്രദേശിലെ പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിക്കാത്തതിൽ പ്രതിഷേധിച്ച് ഗ്രാമീണർ കഴുത്തൊപ്പം വെള്ളത്തിൽനിന്നു ജലസത്യഗ്രഹം നടത്തി.
ലഖിംപുർ ഖേരി ജില്ലയിലെ ഹാത്വയ്ക്കു സമീപമുള്ള ഇരാട്ടെ ഗ്രാമവാസികളാണു ജലസത്യഗ്രഹം നടത്തിയത്. ഗ്രാമത്തിന് അടിയന്തര സഹായം എത്തിക്കുമെന്ന് അധികൃതർ ഉറപ്പു നല്‍കിയതിനെത്തുടർന്ന് ഗ്രാമീണർ ജലസത്യഗ്രഹം അവസാനിപ്പിച്ചത്.