ന്യൂഡൽഹി: അനധികൃത ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട എൻസിപി യുവജന വിഭാഗം നേതാവ് മുജീബ് റഹ്മാനെ പുറത്താക്കി. എൻവൈസി ദേശീയ അധ്യക്ഷൻ രാജീവ് കുമാർ ഝാ ആണ് മുജീബിനെ പുറത്താക്കിയ തീരുമാനം അറിയിച്ചത്.
മന്ത്രിക്കെതിരേ ആരോപണമുയർന്ന സാഹചര്യത്തിലാണ് നാഷണലിസ്റ്റ് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് മുജീബ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്.
മന്ത്രിക്കെതിരേ ആരോപണമുയർന്ന സാഹചര്യത്തിലാണ് നാഷണലിസ്റ്റ് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് മുജീബ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്.