മാഡ്രിഡ്: ബാഴ്സലോണ ഭീകരാക്രമണത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് ടെലിവിഷൻ നടി. ബാഴ്സലോണയിൽ അവധിയാഘോഷിക്കാനെത്തിയ ലൈല റൂവാസ്(46) ആണ് ഒരു റസ്റ്ററന്റിലെ ഫ്രീസറിൽ ഒളിച്ചിരുന്നു രക്ഷപ്പെട്ടത്. പത്തു വയസുള്ള മകൾ ഇനീസ് ഖാനും ലൈലയ്ക്കൊപ്പമുണ്ടായിരുന്നു.
ലാസ് റാംബ്ലാസിൽ ഭീകരർ ആക്രമണം നടത്തുന്പോൾ റസ്റ്ററന്റിലായിരുന്ന ലൈലയും മകളും ഫ്രീസറിൽ അഭയം തേടുകയായിരുന്നു. ആക്രമണത്തിന്റെ വിവരങ്ങളും ലൈല ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചു. തെരുവിലൂടെ പോലീസുകാർ ഓടുന്നുണ്ടെന്നും വെടിയൊച്ചകൾ കേൾക്കാമെന്നും ലൈല അറിയിച്ചു.
ലൈലയുടെ പിതാവ് മൊറോക്കോക്കാരനും അമ്മ ഇന്ത്യക്കാരിയുമാണ്. ഇന്ത്യയിലെ വി ചാനലിൽ അവതാരകയായാണ് കരിയർ ആരംഭിക്കുന്നത്. ബ്രിട്ടീഷ് ടെലിവിഷനിലെ ഫുട്ബോളേഴ്സ് വൈവ്സ്, ഹോൾബി സിറ്റി എന്നീ ഷോകളിലൂടെ ശ്രദ്ധേയയായി.