ദേശീയ പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ് ഇന്നു സമാപിക്കും
12:18 AM Aug 19, 2017 | Deepika.com
ആലപ്പുഴ: ആലപ്പുഴ നഗരസഭ ടൗണ്‍ഹാളിൽ കഴിഞ്ഞ അഞ്ചുദിവസങ്ങളായി നടന്നുവരുന്ന 42-ാമതു ദേശീയ പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പ് ഇന്നു സമാപിക്കും. ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന സമാപനസമ്മേളനം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ അധ്യക്ഷത വഹിക്കും. ഗതാഗതമന്ത്രി തോമസ് ചാണ്ടി മുഖ്യഅതിഥിയാകും.