ന്യൂഡൽഹി: കരസേനയ്ക്ക് ആറ് അപ്പാഷെ പോർ ഹെലികോപ്റ്ററുകൾ ഉടൻ ലഭ്യമാകും. 4168 കോടി രൂപയുടെ ഇടപാടിന് പ്രതിരോധ മന്ത്രാലയം അനുമതി നല്കി. പ്രതിരോധ മന്ത്രി അരുൺ ജയ്റ്റ്ലിയുടെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലാണു തീരുമാനമെടുത്തത്. ആദ്യമായാണു കരസേനയ്ക്ക് അപ്പാഷെ പോർ ഹെലികോപ്റ്ററുകൾ ലഭ്യമാകുന്നത്.
അപ്പാഷെ 64 എ ഹെലികോപ്റ്റർ
കൂടിയ വേഗം: 284 കിലോമീറ്റർ
ഉയരം: 15.24 അടി
ചിറക് നീളം: 17.15 അടി
വഹിക്കുന്നത്: ലേസർ നിയന്ത്രിത ഹെൽഫയർ മിസൈൽ, 70 മില്ലിമീറ്റർ റോക്കറ്റുകൾ, 30 മില്ലിമീറ്റർ ഓട്ടോമാറ്റിക് പീരങ്കി
അപ്പാഷെ 64 എ ഹെലികോപ്റ്റർ
കൂടിയ വേഗം: 284 കിലോമീറ്റർ
ഉയരം: 15.24 അടി
ചിറക് നീളം: 17.15 അടി
വഹിക്കുന്നത്: ലേസർ നിയന്ത്രിത ഹെൽഫയർ മിസൈൽ, 70 മില്ലിമീറ്റർ റോക്കറ്റുകൾ, 30 മില്ലിമീറ്റർ ഓട്ടോമാറ്റിക് പീരങ്കി