ലക്നോ: പോലീസ് സ്റ്റേഷനുകളിൽ ജന്മാഷ്ടമി ആഘോഷം നടത്തുന്നതിൽ തെറ്റില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഡുകളിൽ ഈദ് പ്രാർഥന നടത്തുന്നതു തടയാൻ തനിക്കാവില്ലെന്നും അതുപോലെ പോലീസ് സ്റ്റേഷനുകളിലെ ജന്മാഷ്ടമി ആഘോഷം തടയാനും കഴിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്റ്റേഷനുകളിൽ ജന്മാഷ്ടമി ആഘോഷം സംഘടിപ്പിക്കണമെന്ന യോഗി ആദിത്യനാഥിന്റെ ഉത്തരവിനെതിരേ പ്രതിപ ക്ഷമായ സമാജ്വാദി പാർട്ടിയും കോൺഗ്രസും രംഗത്തുവന്നു.
സ്റ്റേഷനുകളിലെ ജന്മാഷ്ടമി ആഘോഷത്തെയും റോഡുകളിലെ ഈദ് നമസ്കാരത്തെയും താരതമ്യം ചെയ്ത മുഖ്യമന്ത്രിക്കെതിരേ ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗം സഫറിയാബ് ജിലാനി രംഗത്തെത്തി.
സ്റ്റേഷനുകളിലെ ജന്മാഷ്ടമി ആഘോഷത്തെയും റോഡുകളിലെ ഈദ് നമസ്കാരത്തെയും താരതമ്യം ചെയ്ത മുഖ്യമന്ത്രിക്കെതിരേ ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗം സഫറിയാബ് ജിലാനി രംഗത്തെത്തി.