ജമ്മു: നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ കരസേന ജവാനും പിതാവിനും പരിക്കേറ്റു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലാണ് ആക്രമണമുണ്ടായത്. തുടർച്ചയായ ആറാം ദിവസമാണു പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.