കൃഷ്ണനഗർ: ബംഗാൾ നഗരസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ട മുൻ കോൺഗ്രസ് നേതാവ് ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കി. കൂപ്പേഴ്സ് ക്യാന്പ് മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ മത്സരിച്ച സുപ്രിയ ഡേ ആണു ജീവനൊടുക്കിയത്. രണ്ടു തവണ ഇവിടെ വിജയിച്ചിട്ടുള്ള സുപ്രിയയ്ക്ക് ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. തുടർന്ന് സ്വതന്ത്രയായി മത്സരിച്ച സുപ്രിയയെക്കാൾ കേവലം 30 വോട്ടിനാണു തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചത്.