ആംസ്റ്റര്‍ഡാം: ഇന്ത്യന്‍ ഹോക്കി ടീമിന്റെ യൂറോപ്യന്‍ പര്യടനം വിജയത്തോടെ പൂര്‍ത്തിയായി. പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യ 4-3ന് ഓസ്ട്രിയയെ തകര്‍ത്തു. രമണ്‍ദീപ് സിംഗ്, ചിഗ്ലന്സന സിംഗ് എന്നിവരുടെ ഇരട്ട ഗോളുകളാണ് ഇന്ത്യക്കു വിജയം നല്‍കിയത്. കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രമുള്ളപ്പോള്‍ ചിഗ്ലന്സാന നേടിയ ഗോളിലായിരുന്നു ഇന്ത്യ വിജയം നേടിയത്.
ആദ്യം ഓസ്ട്രിയയാണ് മുന്നിലെത്തിയത്. രമണ്‍ദീപിലൂടെ സമനില പിടിക്കുകയായിരുന്നു. മൂന്നാം ക്വാര്‍ട്ടറില്‍ രമണ്‍ദീപും ചിഗ്ലന്സനയും ഗോള്‍ നേടി ഇന്ത്യയെ മുന്നിലെത്തിച്ചു. കളിതീരാന്‍ പത്ത് മിനിറ്റുള്ളപ്പോള്‍ ഓസ്ട്രിയ രണ്ടു ഗോള്‍ നേടി തിരിച്ചുവരാനുള്ള ശ്രമം നടത്തി. എന്നാല്‍ ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ പത്ത് സെക്കന്ഡുള്ളപ്പോള് ഇന്ത്യന്‍ ഉപനാകന് ചിഗ്ലന്സനയുടെ ഗോള്‍ ഇന്ത്യന്‍ ജയം ഉറപ്പിച്ചു.
ഹോക്കി: ഇന്ത്യക്കു ജയം
12:09 AM Aug 18, 2017 | Deepika.com