സെന്റ് ലൂയിസ്: 2017 ഗ്രാന്‍ഡ് ചെസ് ടൂറിന്റെ ഭാഗമായി യുഎസ്എയിലെ സെന്റ് ലൂയിസില്‍ നടന്ന റാപിഡ് ചെസ് (25 മിനിട്ട് +10 സെക്കന്‍ഡ് ഇന്ക്രിമെന്റ്് ഓരോ നീക്കത്തിനും) ടൂ ര്‍ ണമെന്റില്, 2005 നു ശേഷം പ്രധാന ടൂര്‍ണമെന്റുകളിലൊന്നും പങ്കെടുക്കാതിരുന്ന മുന്‍ ലോക ചാമ്പ്യന്‍ റഷ്യയുടെ ഗാരി കാസ്പറോവ് ഒരു തിരിച്ചുവരവ് നടത്തി.
മുന്‍ ലോക ചാമ്പ്യന്‍ ആനന്ദ് ഉള്‍പ്പടെ പത്തു സൂപ്പര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍മാര്‍ പങ്കെടുത്ത ഈ റാപിഡ് ചെസില്‍ അര്‍മീനിയന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ലെ വോണ്‍ അരോണിയന് ചാമ്പ്യനായി. യുഎസ്എക്കാരായ ഫാബിയാനോ കരുവാന, ഹിക്കാരു നകാമുറ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കാസ്പറോവിനും ആനന്ദിനും ഇതില്‍ മുന്‍ സ്ഥാനങ്ങള്‍ നേടാന്‍ കഴിഞ്ഞില്ല. ഇവരെല്ലാവരും പങ്കെടുക്കുന്ന ബ്ലിറ്റ്സ് ചെസ് (5 മിനിട്ടും + 3 സെക്കന്‍ഡും) ഇന്നു നടക്കും.
ലെ വോണ്‍ അരോണിയന് റാപിഡ് ചാമ്പ്യന്‍
12:09 AM Aug 18, 2017 | Deepika.com