ബിർമിംഗാം: നൊബേൽ പുരസ്കാരജേത്രി മലാല യൂസഫ് സായിക്കു ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ചു. പൊളിറ്റിക്സ്, ഫിലോസഫി, ഇക്കണോമിക്സ് എന്നീ വിഷയങ്ങൾ ഉൾപ്പെട്ട പിപി ഇ കോഴ്സിലാണു പ്രവേശനം കിട്ടിയതെന്നു മലാല അറിയിച്ചു.
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ, മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ തുടങ്ങിയവർ ഓക്സ്ഫഡിൽ പിപിഇ കോഴ്സ് പൂർത്തിയാക്കിയവരാണ്.വനിതാ വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ച മലാലയെ മിംഗോറയിലെ സ്കൂളിൽ 2012ൽ താലിബാൻ ഭീകരൻ തലയ്ക്കു വെടിവച്ചു പരിക്കേല്പിക്കുകയുണ്ടായി. എയർ ആംബുലൻസിൽ ബ്രിട്ടനിലെത്തിച്ചു വിദഗ്ധ ചികിത്സ നൽകിയാണ് മലാലയെ മരണവക്ത്രത്തിൽനിന്നു രക്ഷപ്പെടുത്തിയത്. തുടർന്നു ഇംഗ്ളണ്ടിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയായിരുന്നു.
ഓക്സ്ഫഡിലെ ലേഡി മാർഗരറ്റ് ഹാളിൽ പ്രവേശനം തരപ്പെട്ടതിൽ താൻ അത്യന്തം സന്തുഷ്ടയാണെന്ന് മലാല ട്വീറ്റു ചെയ്തു.