റിയാദ്: ഖത്തറിൽനിന്നുള്ള ഹജ്ജ് തീർഥാടകരുടെ സൗകര്യാർഥം അതിർത്തി തുറന്നുകൊടുക്കുകയാണെന്നു സൗദി അറേബ്യ പ്രഖ്യാപിച്ചു. തീർഥാടകർക്ക് കരമാർഗം അതിർത്തി കടന്നു സൗദിയിൽ പ്രവേശിക്കാം.
ദമാമിലെയും അൽ അഹ്സയിലെയും എയർപോർട്ടുകളിൽ നിന്നുള്ള തുടർ യാത്രയുടെ ചെലവ് സൗദി രാജാവ് വഹിക്കുമെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. ഖത്തർ തലസ്ഥാനമായ ദോഹയിൽനിന്നു തീർഥാടകരെ മക്കയ്ക്ക് അടുത്തുള്ള ജിദ്ദയിലേക്കു കൊണ്ടുവരാനായി പ്രത്യേക വിമാനങ്ങൾ അയയ്ക്കാനും സൗദി രാജാവ് ഉത്തരവിട്ടു.
ഖത്തറിൽനിന്നുള്ള നൂറോളം തീർഥാടകർ ഇന്നലെ അതിർത്തികടന്നു സൗദിയിൽ എത്തിയെന്ന് സൗദി ടിവി റിപ്പോർട്ടു ചെയ്തു.
ഖത്തർ രാജകുടുംബാംഗമായ ഷേക്ക് അബ്ദുള്ള അൽതാനിയുമായി ജിദ്ദയിൽ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നാണ് അതിർത്തി തുറക്കാനുള്ള തീരുമാനം വന്നത്.
സൗദിയുടെ നടപടിയെ ഖത്തർ വിദേശമന്ത്രി ഷേക്ക് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽതാനി സ്വാഗതം ചെയ്തു. ഖത്തറിനെതിരേ സൗദി പ്രഖ്യാപിച്ച ഉപരോധം പൂർണമായി നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഖത്തർ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് പത്താഴ്ച മുന്പാണ് സൗദിയും ഈജിപ്തും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമ, സാന്പത്തിക ഉപരോധം പ്രഖ്യാപിക്കുകയും ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും ചെയ്തത്.