കാരക്കാസ്: വെനസ്വേലൻ ജയിൽ കലാപത്തിൽ 37 തടവുകാർ കൊല്ലപ്പെടുകയും 14 ജീവനക്കാർക്കു പരിക്കേൽക്കുകയും ചെയ്തു. തെക്കൻ സംസ്ഥാനമായ ആമസോണാസിലെ പ്യൂർട്ടോ അയാചുച്ചോ നഗരത്തിലെ ജയിലിൽ ചൊവ്വാഴ്ച ഉണ്ടായ ഏറ്റുമുട്ടൽ മണിക്കൂറുകൾ നീണ്ടു. 105 തടവുകാരാണ് ജയിലിൽ ഉണ്ടായിരുന്നത്.
വെനസ്വേലയിലെ എല്ലാ ജയിലുകളിലും കൂടി 35,000 പേരെ തടവിലിടാനുള്ള സൗകര്യം മാത്രമാണുള്ളത്. എന്നാൽ 80,000 തടവുകാർ രാജ്യത്തുണ്ട്. 2013ൽ ലാറ സംസ്ഥാനത്തെ ഉറിബാന ജയിലിലുണ്ടായ ഏറ്റുമുട്ടലിൽ 60 തടവുകാർ കൊല്ലപ്പെട്ടിരുന്നു.