ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒറ്റ ട്വീറ്റു മൂലം ഇ-കൊമേഴ്സ് സ്ഥാപനം ആമസോണിനു ഓഹരിമൂല്യത്തിൽ നഷ്ടമായത് 600കോടി ഡോളർ. നികുതിദായകരായ റിട്ടെയ്ൽ വ്യാപാരികൾക്ക് ആമസോൺ വലിയ ദ്രോഹമാണു ചെയ്യുന്നതെന്നും ഇതുമൂലം അനവധി തൊഴിലുകൾ നഷ്ടപ്പെടുന്നുണ്ടെന്നും ഇന്നലെ രാവിലെ 6.12നു ട്രംപ് ട്വീറ്റു ചെയ്തു.
മിനിറ്റുകൾക്കകം ആമസോണിന്റെ ഓഹരിവില കുത്തനെ ഇടിഞ്ഞു. 600 കോടി ഡോളറിന്റെ നഷ്ടം കണക്കാക്കുന്നു. 46,000 കോടി ഡോളറിന്റെ മൂല്യമുള്ള ആമസോണിന് ഈ നഷ്ടത്തിൽനിന്നു കരകയറുക ബുദ്ധിമുട്ടുള്ള കാര്യമല്ല. ആമസോണിനെ ഉന്നം വച്ചു ട്രംപ് ഇതിനകം മൂന്നുതവണ ട്വീറ്റു ചെയ്തിട്ടുണ്ട്. ഇന്റർ നെറ്റ് നികുതി ഏർപ്പെടുത്തുമെന്നുവരെ ഒരിക്കൽ ട്രംപ് ഭീഷണി മുഴക്കി.