ശ്രീനഗർ: കാഷ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാസൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ കൊല്ലപ്പെട്ടു.
ലഷ്കർ ജില്ലാ കമാൻഡർ അയൂബ് ലെൽഹരിയാണു ഇന്നലെ വൈകുന്നേരം കൊല്ലപ്പെട്ടത്. ബന്ദിപോറ ഗ്രാമത്തിലെ ആപ്പിൾ തോട്ടത്തിലായിരുന്നു അയൂബിനെ കണ്ടെത്തിയത്. കീഴടങ്ങാൻ ആവശ്യപ്പെട്ട സുരക്ഷാസേനയ്ക്കു നേർക്ക് അയൂബ് വെടിയുതിർത്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.