മുംബൈ: ഹ്രസ്വകാല കാർഷിക വായ്പയ്ക്കുള്ള പലിശ സഹായ പദ്ധതി റിസർവ് ബാങ്ക് പ്രസിദ്ധപ്പെടുത്തി. മൂന്നു ലക്ഷം രൂപ വരെയുള്ള ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള വായ്പകൾക്ക് മൊത്തം അഞ്ചു ശതമാനം സഹായം (സബ്സിഡി) ആണു നല്കുക. രണ്ടുശതമാനം വായ്പ നൽകുന്നബാങ്കിനും മൂന്നു ശതമാനം കൃത്യമായി തിരിച്ചടയ്ക്കുന്ന കർഷകർക്കുമാണു നൽകുക.
കർഷകർക്കു പ്രായോഗികമായി നാലുശതമാനം പലിശ ബാധ്യതയേ വരൂ. സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന പലിശ സഹായം ഇതിനു പുറമെയാണ്.
കർഷകർക്കു പ്രായോഗികമായി നാലുശതമാനം പലിശ ബാധ്യതയേ വരൂ. സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന പലിശ സഹായം ഇതിനു പുറമെയാണ്.