ജമ്മു: കാഷ്മീരിൽ രോഷാകുലരായ ജനക്കൂട്ടം നടത്തിയ കല്ലേറിൽ ബിജെപി എംഎൽഎയ്ക്കു പരിക്കേറ്റു. സാംബയിലായിരുന്നു സംഭവം. സ്ഥലം എംഎൽഎ കുമാർ മന്യാലിന്റെ തലയ്ക്കാണ് ഏറു കൊണ്ടത്. വാഹനാപകടത്തിൽ മരിച്ചവരുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഇന്ന ലെ എത്തിയപ്പോഴായിരുന്നു എംഎൽഎയുടെ വാഹനവ്യൂഹത്തിനു നേർക്ക് കല്ലേറുണ്ടായത്. പോലീസ് സംഘം ഉടൻ എംഎൽഎയെ ജമ്മു ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കല്ലേറിൽ പ്രതിഷേധിച്ച് എംഎൽഎയുടെ അനുയായികൾ ദേശീയപാതയിൽ ഗതാഗതം തടസപ്പെടുത്തി. ഇന്നലെ രാവിലെ ജമ്മു-പത്താൻകോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു വിദ്യാർഥികളടക്കം നാലു പേർ മരിച്ചിരുന്നു.
കല്ലേറിൽ പ്രതിഷേധിച്ച് എംഎൽഎയുടെ അനുയായികൾ ദേശീയപാതയിൽ ഗതാഗതം തടസപ്പെടുത്തി. ഇന്നലെ രാവിലെ ജമ്മു-പത്താൻകോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു വിദ്യാർഥികളടക്കം നാലു പേർ മരിച്ചിരുന്നു.