ചെന്നൈ: തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്കൂൾ വാടക നല്കാത്തതിനാൽ കെട്ടിടം ഉടമ പൂട്ടി. സ്കൂളിന്റെ അന്തസിനു കളങ്കം വരുത്തിയതിനും തെറ്റായ വിവരങ്ങൾ മാധ്യമങ്ങൾക്കു നല്‍കിയതിനും ഉടമയ്ക്കെതിരേ കേസുകൊടുത്തെന്നു സ്കൂൾ അധികൃതർ പറഞ്ഞു. ലതാ രജനീകാന്തിന്റെ ഉടമസ്ഥതയിലുള്ള, 400 കുട്ടികൾ പഠിക്കുന്ന ആശ്രം സ്കൂളാണ് ഭൂഉടമ വെങ്കടേശ്വരലു താഴിട്ടുപൂട്ടിയത്.