പാറ്റ്ന: ബിഹാറിൽ വെള്ളപ്പൊക്ക ബാധിത പ്രദേശമായ മധുബാനി ജില്ലയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) ബോട്ടിൽ യുവതിക്കു സുഖപ്രസവം. ബെനിപട്ടി ബ്ലോക്കിലുള്ള ഗ്രാമത്തിലെ ആളുകളെ സുരക്ഷാ സ്ഥാനത്തേക്ക് എത്തിക്കവേയായിരുന്നു സംഭവം.
ബോട്ടിൽ മെഡിക്കൽ ഫസ്റ്റ് എയ്ഡ് സംഘവും നഴ്സും ഉണ്ടായത് സഹായമായെന്ന് എൻഡിആർഎഫ് ഒന്പതാം ബറ്റാലിയൻ കമൻഡാന്റ് വിജയ് സിൻഹ പറഞ്ഞു. കഴിഞ്ഞ വർഷമുണ്ടായ വെള്ളപ്പൊക്കത്തിനിടെയും സമാന സംഭവം ഉണ്ടായിട്ടുണ്ട്.