ചെത്തിപ്പുഴ: ക്രിസ്തുജ്യോതി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്തുജ്യോതി സെന്റ് ചാവറ ട്രോഫിക്കുവേണ്ടിയുള്ള 23-ാമത് അഖിലകേരള ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ, പ്ലാസിഡ് ഡെസെനിയൽ ട്രോഫിക്കുവേണ്ടിയുള്ള 20-ാമത് അഖിലകേരള ഇന്റർസ്കൂൾ ഹാൻഡ്ബോൾ, ക്രിസ്തുജ്യോതി സിൽവർ ജൂബിലി മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയുള്ള 12-ാമത് അഖിലകേരള ഇന്റർസ്കൂൾ വോളീബോൾ, ടൂർണമെന്റുകൾ ചെത്തിപ്പുഴ ക്രിസ്തുജ്യോതി ഹയർ സെക്കൻഡറി സ്കൂൾ, പ്ലാസിഡ് വിദ്യാവിഹാർ സീനിയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടുകളിൽ ഇന്നാരംഭിക്കും.
രാവിലെ 10ന് ഇന്ത്യൻ ഷൂട്ടിംഗ് ദേശീയതാരം സൈറ മരിയ ജോ ടൂർണമെന്റുകളുടെ ഉദ്ഘാടനം നിർവഹിക്കും. ക്രിസ്തുജ്യോതി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ ഫാ. സെബാസ്റ്റ്യൻ അട്ടിച്ചിറ അധ്യക്ഷത വഹിക്കും. ആണ് - പെണ് വിഭാഗങ്ങളിലായി ബാസ്കറ്റ് ബോൾ, ഹാൻഡ്ബോൾ, വോളിബോൾ ടൂർണമെന്റുകളിൽ കേരളത്തിലെ 52 പ്രമുഖ ടീമുകൾ പങ്കെടുക്കും
ക്രിസ്തുജ്യോതി, പ്ലാസിഡ് ടൂർണമെന്റുകൾ ഇന്നാരംഭിക്കും
12:43 AM Aug 17, 2017 | Deepika.com