ബെയ്ജിംഗ്: ചൈനീസ് സൈന്യം അതിർത്തി ലംഘിച്ച് ഇന്ത്യയിലെത്തിയ വിവരമറിയില്ലെന്നു ചൈന. കഴിഞ്ഞദിവസം, ഇന്ത്യ-ചൈന അതിർത്തിയിലെ ലഡാക് സെക്ടറിൽ അതിർത്തി ലംഘിക്കാൻ പീപ്പിൾ ലിബറേഷൻ ആർമി നടത്തിയ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു.
ഇരു വിഭാഗവും പരസ്പരം നടത്തിയ കല്ലേറിൽ സൈനികർക്കു നിസാര പരിക്കേറ്റിട്ടുണ്ട്.
അതിർത്തി ലംഘനത്തെക്കുറിച്ചറിയില്ലെന്നും ഇന്ത്യ-ചൈന അതിർത്തിയിലെ സമാധാനവും ശാന്തതയും നിലനിർത്താൻ ചൈനീസ് സൈന്യം പ്രതിജ്ഞാബന്ധമാണെന്നും വിദേശകാര്യ വക്താവ് ഹുവ ചുയിംഗ് പറഞ്ഞു. യഥാർഥ കൈവശരേഖയിൽ ചൈനീസ് സൈന്യം പെട്രോളിംഗ് നടത്തുന്നുണ്ട്. ഇന്ത്യയും ഇപ്രകാരം തന്നെ ചെയ്യണമെന്നും അവർ പറഞ്ഞു.
ഡോക ലാം പ്രശ്നം പരിഹരിച്ചോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇന്ത്യയാണ് ചൈനീസ് അതിർത്തിയിൽ നുഴഞ്ഞുകയറിയിരിക്കുന്നതെന്നും അവർ അവിടെനിന്ന് ഉപാധികളില്ലാതെ പിൻമാറണമെന്നും ഹുവ ചുയിംഗ് പറഞ്ഞു.