ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ളരാഷ്ട്രപതി യുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. സമാധാനകാലത്ത് നൽകുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതിയായ കീർത്തിചക്ര ഇത്തവണ അഞ്ച് പേർക്കും മൂന്നാമത്തെ ബഹുമതിയായ ശൗര്യചക്ര 17 പേർക്കുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒന്നാമത്തെ ബഹുമതിയായ അശോക ചക്രയ്ക്ക് ഇത്തവണ ആരെയും പരിഗണിച്ചില്ല.
മേജർ പ്രീതം സിംഗ് കുൻവർ (ഗഡ്വാൾ റൈഫിൾസ്), ചേതൻ കുമാർ ചീത്ത (കമൻഡാന്റ്, സിആർപിഎഫ്) എന്നിവർക്കു പുറമേ മരണാനന്തര ബഹുമതിയായി ഹവിൽദാർ ഗിരിസ് ഗുരുംഗ് (ഗൂർഖ റൈഫിൾസ്), മേജർ ഡേവിഡ് മാന്ലൻ (നാഗ റെജിമെന്റ്), പ്രമോദ് കുമാർ (കമൻഡാന്റ്, സിർപിഎഫ്) എന്നിവർക്കുമാണ് കീർത്തിചക്ര നൽകുക. ലെഫ്.കേണൽ എം. അരുണ്‍കുമാർ (സിഖ് റെജിമെന്റ്), മേജർ എസ്. അരുണ്‍ (രാജസ്ഥാൻ റൈഫിൾസ്), ക്യാപ്റ്റൻ രാകേഷ് നായർ (22 ആർആർ), ഹവിൽദാർ പ്രദീപ് കുമാർ (21 പഞ്ചാബ്), ഹവിൽദാർ അശോക് കുമാർ (9 പാര), നായിക് രാധാകൃഷ്ണൻ (62 ആർ ആർ) എന്നിവർക്കുള്ള ധീരതയ്ക്കുള്ള സേനാ മെഡൽ.
കീർത്തിചക്രയും ശൗര്യചക്രയും ഉൾപ്പെടെ ആകെ 112 പേർക്കാണു സേനാ ധീരതയ്ക്കുള്ള മെഡലുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. 85 സേനാ മെഡലുകളും മൂന്നു നാവിക സേനാ മെഡലുകളും , രണ്ടു വായു സേനാ മെഡലുകളും ഇതിൽ ഉൾപ്പെടുന്നു.