ന്യൂഡൽഹി: കോട്ടയം ജില്ലാ പോലീസ് മേധാവി എൻ. രാമചന്ദ്രൻ, തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സെക്യൂരിറ്റി ഓഫീസർ പി.കെ. മധു എന്നിവർ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെപോലീസ് മെഡലിന് അർഹരായി.
കേരളത്തിൽ നിന്ന് 20 പേർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച വിവിധ പോലീസ് മെഡലുകൾക്ക് രാജ്യത്തെ 990 പേർ അർഹരായി. ധീരതയ്ക്കുള്ള മെഡൽ ചത്തീസ്ഗഡിൽനിന്നുള്ള ശങ്കർ റാവുവിനു മരണാനന്തര ബഹുമതിയായി നൽകും.ധീരതയ്ക്കുള്ള പോലീസ് പുരസ്കാരത്തിന് 190 പേരും, സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾക്ക് 93 പേരും വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലുകൾക്ക് 706 പേരും അർഹരായി. കേരളത്തിൽനിന്ന് രണ്ടു പേർ സ്തുത്യർഹ സേവനത്തിനുള്ള മെഡലിനു പുറമേ 20 പേർ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിനും അർഹരായി.