ബാഴ്സലോണ: ബ്രസീലിയന്‍ മധ്യനിരതാരം പൗളീഞ്ഞോ ബാഴ്സലോണയില്‍. ചൈനീസ് ക്ലബ് ഗ്വാന്‍ഷു എവര്ഗ്രാന്ഡെയില്നിന്ന് നാലു കോടി യൂറോയ്ക്കാണ് പൗളീഞ്ഞോ ബാഴ്സയിലെത്തിയത്. 29കാരനായ പൗളീഞ്ഞോ നാലു വര്‍ഷത്തെ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. സൂപ്പര്‍ കപ്പില്‍ റയല്‍ മാഡ്രിഡിനോടു പരാജയപ്പെട്ടതിന്റെ തൊട്ടുപിന്നാലെയാണ് പൗളീഞ്ഞോയുമായുള്ള കരാര്‍ ക്ലബ് പ്രഖ്യാപിച്ചത്.
ബ്രസീലിയന്‍ നിരയില്‍ തിരിച്ചെത്തിയ പൗളീഞ്ഞോ ഉജ്വല ഫോമിലാണ് കളിക്കുന്നത്. മാര്‍ച്ചില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഉറുഗ്വെയെ 4-1നു പരാജയപ്പെടുത്തിയപ്പോള്‍ പൗളീഞ്ഞോ ഹാട്രിക് നേടിയിരുന്നു. ചൈനീസ് ക്ലബ്ബിലേക്കു കൂടു മാറുന്നതിനു മുമ്പ് പൗളീഞ്ഞോ ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പറിനുവേണ്ടിയാണ് കളിച്ചത്.
പൗളീഞ്ഞോ ബാഴ്സയില്‍
12:37 AM Aug 15, 2017 | Deepika.com