കൊച്ചി: ബിസിസിഐയുടെ ആജീവനാന്ത വിലക്കു നീക്കിയ ഹൈക്കോടതി വിധി വന്നതിനു പിന്നാലെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്. സെലിബ്രിറ്റി ടീമായ കൊച്ചിൻ മ്യൂസിക് ചലഞ്ചേഴ്സിനു വേണ്ടിയാണ് ശ്രീ കളത്തിലിറങ്ങുന്നത്.
ഇന്നു രാവിലെ എട്ടരയ്ക്കു തൃപ്പൂണിത്തുറ പൂജാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മാസ്റ്റർ ബ്ലാസ്റ്റേഴ്സ് ടീമാണ് ശ്രീയുടെ സംഘത്തിന്റെ എതിരാളികൾ. 2013ൽ ഐപിഎൽ വാതുവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലായിരുന്നു ശ്രീശാന്തിന് ബിസിസിഐ അജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ, കേസിൽ ശ്രീയെ പാട്യാല കോടതി പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നു.
ശ്രീശാന്ത് ഇന്നു കളത്തിലേക്ക്
12:37 AM Aug 15, 2017 | Deepika.com