ഇസ്ലാമാബാദ്:എഴുപതാം സ്വാതന്ത്ര്യദിനത്തിൽ 400 അടി ഉയരത്തിൽ ദേശീയപതാക ഉയർത്തി പാക്കിസ്ഥാൻ. 120 അടി നീളവും 80 അടി വീതിയുമുള്ള ഈ പതാക വലിപ്പത്തിന്റെ കാര്യത്തിൽ തെക്കനേഷ്യയിൽ ഒന്നാം സ്ഥാനവും ലോകത്തിൽ എട്ടാം സ്ഥാനവും വഹിക്കുന്നു.
പാക്കിസ്ഥാനിൽ ഇന്നലെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന വാഗായിൽ പാക് പട്ടാള മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയാണ് കൂറ്റൻ പതാക ഉയർത്തിയത്.
പാക്കിസ്ഥാനിലെ എല്ലാ തീവ്രവാദികളെയും വധിക്കുമെന്നു ജനറൽ ബജ്വ പറഞ്ഞു. ചടങ്ങിൽ സംസാരിച്ച മറ്റുള്ളവർ, വിഭജനകാലത്ത് കൊല്ലപ്പെട്ടവർക്കായി ആദരാഞ്ജലികൾ അർപ്പിച്ചു.