ന്യൂഡൽഹി: സർക്കാർ തീരുമാനപ്രകാരം ഇതുവരെ 9.3 കോടി പെർമനന്റ് അക്കൗണ്ട് നന്പരു(പാൻ)കൾ ആധാർ നന്പരുമായി ബന്ധിപ്പിച്ചുകഴിഞ്ഞുവെന്ന് വരുമാന നികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ജൂണിലും ജൂലൈയിലുമായി മൂന്നു കോടി പേർ ആധാറുമായി പാൻ ബന്ധിപ്പിച്ചു. ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതിയായ ഓഗസ്റ്റ് അഞ്ചിന് ബന്ധിപ്പിച്ചവരുടെ എണ്ണം 9.3 കോടിയായി ഉയർന്നു.
ഇതിനിടെ, ആധാർ-പാൻ ബന്ധിപ്പിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടിയതായി ആദായനികുതി വകുപ്പ് അറിയിച്ചു. പാൻ-ആധാർ ബന്ധിപ്പിച്ചവർക്കു ജൂലൈ ഒന്നു മുതൽ പുതിയ പാൻ നന്പർ ലഭിച്ചിട്ടുണ്ട്.
ഇതിനിടെ, ആധാർ-പാൻ ബന്ധിപ്പിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടിയതായി ആദായനികുതി വകുപ്പ് അറിയിച്ചു. പാൻ-ആധാർ ബന്ധിപ്പിച്ചവർക്കു ജൂലൈ ഒന്നു മുതൽ പുതിയ പാൻ നന്പർ ലഭിച്ചിട്ടുണ്ട്.