സീതാപുർ: യുപിയിൽ മതിൽ ഇടിഞ്ഞു വീണു നാലു കുട്ടികൾ മരിച്ചു. യുപിയിലെ സീതാപുരിലെ റസൂർപുർ ഗ്രാമത്തിലായിരുന്നു സംഭവം. ഇടിഞ്ഞുവീണ മതിലിനോടു ചേർന്ന് കളിച്ചുകൊണ്ടിരുന്ന രാംശങ്കർ(10), അമൻ(എട്ട്), വന്ദ(ഏഴ്), ഗൗരി(ഏഴ്) എന്നിവരാണു മരിച്ചത്. രണ്ടു കുട്ടികൾക്കു പരിക്കേറ്റു.