ലണ്ടന്‍: പുരുഷന്മാരുടെ 50 കിലോമീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടിക്കൊണ്ട് യോഹാന്‍ ഡിനിസ് എഴുതിച്ചേര്‍ത്തത് പുതിയ റിക്കാര്‍ഡ്. ലോക ചാമ്പ്യന്ഷ്യന്ഷിപ്പില് സ്വര്‍ണം നേടുന്ന ഏറ്റവും പ്രായമുള്ള താരമായി ഡിനിസ് മാറി. ലോക റിക്കാര്‍ഡിനുടമയായ ഈ ഫ്രഞ്ച് താരം നടത്തത്തില്‍ ലോകത്തെ പ്രധാന താരങ്ങളില്‍ ഒരാളാണ്.
തന്റെ തന്നെ സമയത്തിനു പിന്നിലായാണ് ഡിനിസ് ഫിനിഷ് ചെയ്തത്. മൂന്നു മണിക്കൂര്‍ 33 മിനിറ്റ് 12 സെക്കന്‍ഡാണ് ഫ്രഞ്ച് താരം ലണ്ടനില്‍ നടത്തം പൂര്‍ത്തിയാക്കാന്‍ എടുത്തത്. മൂന്നു മണിക്കൂര്‍ 32 മിനിറ്റ് 33 സെക്കന്‍ഡാണ് ലോക റിക്കാര്‍ഡ് സമയം. ആദ്യത്തെ 15 മിനിറ്റില്‍ ഡിനിസ് ആയിരുന്നു മുന്നില്‍. ഇടയ്ക്കു വേഗം കുറഞ്ഞതോടെ മറ്റുള്ളവര്‍ ഒപ്പമെത്തി.
25 ലാപ്പ് കൂടിയുള്ളപ്പോള്‍ ഡിനിസ് വീണ്ടും ലീഡ് സ്വന്തമാക്കി. എട്ട് മിനിറ്റ് പിന്നിലായി ജപ്പാന് നടത്തക്കാര്‍ വെള്ളിയും വെങ്കലവും സ്വന്തമാക്കി. ഹിരോകി അരായി (3:41:17) വെള്ളിയും കെയ് കൊബായഷി (3:41:19) വെങ്കലവും സ്വന്തമാക്കി.
മുപ്പത്തിയൊമ്പതാം വയസില്‍ ഡിനിസ് ലോകചാമ്പ്യന്
11:26 PM Aug 13, 2017 | Deepika.com