കോപ്പന്‍ഹേഗന്‍: യൂറോപ്പില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ഹോക്കി ടീമിന് ഉജ്വല വിജയം. റാങ്കിംഗില്‍ ഇന്ത്യയേക്കാള്‍ മുന്നിലുള്ള നെതര്‍ലന്‍ഡ്സിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മൂന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ലോക റാങ്കിംഗില്‍ ഇന്ത്യ ആറാമതും ഹോളണ്ട് നാലാമതുമാണ്. പര്യടനത്തിൽ ഇന്ത്യയുടെ ആദ്യജയമാ ണിത്.
ഇരട്ട ഗോളുകളുമായി കളം നിറഞ്ഞു കളിച്ച നായകന് മന്‍പ്രീത് സിംഗാണ് ഇന്ത്യന്‍ ജയത്തിന് ആവേശം പകര്‍ന്നത്. നേരത്തെ അഞ്ചാം റാങ്കിലുള്ള ബെല്‍ജിയത്തിനെതിരേ ഇന്ത്യ രണ്ടു മത്സരങ്ങളില്‍ പരാജയപ്പെട്ടിരുന്നു. ആദ്യം ഗോള്‍ നേടിയത് ഹോളണ്ടാണെങ്കിലും വരുണ്‍ കുമാറിലൂടെ ഇന്ത്യ മുന്നിലെത്തി. ഹര്‍ജീത് സിംഗാണ് ഇന്ത്യയുടെ മറ്റൊരു സ്കോറര്‍. 4-1ന്റെ ലീഡ് നേടിയ ശേഷമാണ് നെതര്‍ലന്‍ഡ്സ് രണ്ടു ഗോള്‍ കൂടി നേടിയത്.
ഇന്ത്യക്കു വിജയം
11:26 PM Aug 13, 2017 | Deepika.com