ന്യൂഡൽഹി: 1999ലെ എൻഡിഎ സർക്കാരിൽ ജോർജ് ഫെർണാണ്ടസ് പ്രതിരോധ മന്ത്രിയായിരുന്ന കാലത്തുണ്ടായ ശവപ്പെട്ടി കുംഭകോണം പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു കോൺഗ്രസ് അംഗങ്ങൾ പാർലമെന്റിൽ ആവശ്യപ്പെട്ടു.
യുദ്ധസമയത്തു മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ 500 അലൂമിനിയം ശവപ്പെട്ടികൾ വാങ്ങിയതിൽ അഴിമതി നടന്നുവെന്നു സിഎജി കണ്ടെത്തിയിട്ടുണ്ടെന്നും 1999ൽ ഓപ്പറേഷൻ വിജയ് യുടെ ഭാഗമായി നടന്ന അഴിമതി ബിജെഡി എംപി ഭർതൃഹരി മഹ്തബ് അധ്യക്ഷനായ പബ്ലിക്സ് അക്കൗണ്ട്സ് കമ്മിറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.